കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിെൻറ ഗവർണർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചാരണം തെറ്റാണെന്ന് സംഘാടകസമിതി അറിയിച്ചു. സ്പെഷൽ ബ്രാഞ്ചിെൻറ നിർദേശപ്രകാരമാണ് ഗവർണർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിെൻറ വേദി ക്രമീകരിച്ചത്. ചടങ്ങിെൻറ വിശദാംശങ്ങൾ ഗവർണറുടെ ഓഫിസിൽ അറിയിക്കുകയും ഇതുസംബന്ധിച്ച് ഗവർണറുടെ ഓഫിസ് നൽകിയ നിർദേശങ്ങൾ ഉൾപ്പെടുത്തി വേണ്ട മാറ്റങ്ങൾ വരുത്തി അന്തിമരൂപം തയാറാക്കുകയും ചെയ്തു.
പരിപാടിയുടെ ആദ്യ രൂപരേഖപ്രകാരം പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിെൻറ പ്രൊസീഡിങ്സ് റിലീസ് ചെയ്യുമെന്നാണ് സംഘാടകസമിതി തീരുമാനിച്ചത്. എന്നാൽ, ഗവർണറുടെ ഓഫിസിൽനിന്ന് അനുമതി ലഭിക്കാത്തതുകൊണ്ട് അത് മാറ്റിവെച്ചു. ഇന്ത്യൻ ചരിത്ര കോൺഗ്രസിെൻറ കീഴ്വഴക്കമനുസരിച്ച് ആക്ടിങ് പ്രസിഡൻറാണ് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുക. ഇക്കാര്യം ഗവർണറുടെ ഓഫിസിനെ അറിയിച്ച് അനുമതി വാങ്ങി.
ഇതുപ്രകാരം ഇന്ത്യൻ ചരിത്ര കോൺഗ്രസ് ആക്ടിങ് പ്രസിഡൻറ് അമിയ കുമാർ ബാഗ്ചി അധ്യക്ഷനായും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷകനായും പ്രോഗ്രാം തയാറാക്കി. ഇതിനുശേഷം കണ്ണൂർ എം.പി കെ. സുധാകരനും മേയർ സുമ ബാലകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ഗവർണറുടെ ഓഫിസിെൻറ അനുമതിയോടെ േപ്രാ^വൈസ് ചാൻസലർ പ്രഫ. പി.ടി. രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗം ഡോ. ജോൺ ജോസഫ് എന്നിവരെ ഡയസ് പ്ലാനിൽ ഉൾപ്പെടുത്തി. ഗവർണർ സംസാരിച്ചശേഷം ദേശീയഗാനത്തോടെ പരിപാടി അവസാനിപ്പിക്കണമെന്ന് നിർദേശം ലഭിച്ചതുകൊണ്ട് പരിപാടിയിൽനിന്ന് നന്ദിപ്രകാശനവും ഒഴിവാക്കി. പരിപാടിയിലെ ചെറിയ മാറ്റങ്ങൾക്കുപോലും ഗവർണറുടെ ഓഫിസിനെ അറിയിച്ച് അംഗീകാരം വാങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ചടങ്ങിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്നും വീഴ്ചപറ്റിയെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംഘാടകസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.