യു.എൻ ഹാപ്പിനസ്​ റിപ്പോർട്ട്​: ഇന്ത്യയുടെ സ്ഥാനം പാകിസ്​താനും ബംഗ്ലാദേശിനും പിറകിൽ

ജനീവ: ഐക്യരാഷ്​ട്ര സഭയുടെ ഹാപ്പിനസ്​ റിപ്പോർട്ടിൽ ഇന്ത്യക്ക്​ തിരിച്ചടി. 149 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ 139ാമതാണ്​. 2021ലെ പട്ടികയിൽ ഫിൻലൻഡാണ്​ ഒന്നാമത്​്​. സാമൂഹിക സുരക്ഷയും ജി.ഡി.പിയും അഭിപ്രായ സ്വരൂപണവും അടക്കമുള്ളവ പരിഗണിച്ചാണ്​ റിപ്പോർട്ട്​ പുറത്തിറക്കിയത്​.

യു.എൻ സസ്​റ്റൈനബിൾ സൊല്യൂഷൻസ്​ നെറ്റ്​വർക്ക്​ പുറത്തിറക്കിയ റിപ്പോർട്ടിൽ കോവിഡ്​ 19 ന്‍റെ പശ്ചാത്തലവും പരാമർശ വിധേയമായിട്ടുണ്ട്​. പട്ടികയിൽ നോർഡിക്​ രാജ്യങ്ങളാണ്​ മുമ്പിലുള്ളത്​. ഫിൻലൻഡിന്​ പിന്നാലെ ഐസ്​ലൻഡ്​, ഡെന്മാർക്ക്​, സ്വിറ്റ്​സർലന്‍റ്​, നെതർലൻഡ്​സ്​, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങൾ കടന്നുവരുന്നു.

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്​താൻ 105ഉം ബംഗ്ലാദേശ്​ 101ഉം ചൈന 84ഉം ആണ്​. അഫ്​ഗാനിസ്​താൻ, സിംബാബ്​വെ, റുവാണ്ട, ബ്വാട്​സ്വാന, ലെസോതോ എന്നീ രാജ്യങ്ങളാണ്​ ഏറ്റവും പിന്നിൽ. 2019ൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്ന​ു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.