കൊശമറ്റം ഫിനാൻസ്​ ശാഖകളിൽ ആദായ നികുതി പരിശോധന 

കോ​ട്ട​യം: ധ​ന​കാ​ര്യ സ്​​ഥാ​പ​ന​മാ​യ കൊ​ശ​മ​റ്റം ഫി​നാ​ൻ​സി​​​െൻറ ശാ​ഖ​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​​​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന. നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കൊ​ശ​മ​റ്റ​ത്തി​​​െൻറ ശാഖക​ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ബു​ധ​നാ​ഴ്​​ച പു​ല​​ർ​ച്ച മു​ത​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ലെ ഹെ​ഡ് ഓ​ഫി​സി​ല​ട​ക്കം രാ​ത്രി​യും പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. 

സ്​​ഥാ​പ​ന ഉ​ട​മ അ​ട​ക്ക​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്​​തു. കേ​ര​ള​ത്തി​ലെ 40 ശാഖക​ൾ അ​ട​ക്കം 60 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​രേ​സ​മ​യാ​ണ് പ​രി​ശോ​ധ​ന. സ്വ​ർ​ണ​പ്പ​ണ​യ വാ​യ്​​പ ന​ൽ​കു​ന്ന സം​സ്​​ഥാ​ന​ത്തെ പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​ണി​ത്.  പ​ണ​യം​വെ​ച്ച സ്വ​ർ​ണം എ​ടു​ക്കാ​തെ വ​രു​മ്പോ​ൾ ലേ​ലം ചെ​യ്യു​ന്ന വേ​ള​യി​ൽ ഈ ​സ്വ​ർ​ണം ക​മ്പ​നി​യു​ടെ​ത​ന്നെ ആ​ളു​ക​ൾ ചു​രു​ങ്ങി​യ വി​ല​യ്​​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി നി​കു​തി വെ​ട്ടി​ക്കു​ന്നു​െ​വ​ന്നാ​ണ്​ പ്ര​ധാ​ന പ​രാ​തി. 

അ​ടു​ത്തി​ടെ കേ​ന്ദ്ര ധ​ന​കാ​ര്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട അ​തി​ന​ഷ്​​ട സാ​ധ്യ​ത​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കൊ​ശ​മ​റ്റം ഫി​നാ​ൻ​സും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ത​ട്ടി​പ്പി​​​െൻറ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണ്​ വി​വ​രം. ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​ ഡി​സ്​​ക്കു​ക​ളും രേ​ഖ​ക​ളും പി​ടി​െ​ച്ച​ടു​ത്തി​ട്ടു​ണ്ട്. 

Tags:    
News Summary - Income tax raid on Kosamattam Finance-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.