യുവനടിയെ അപമാനിച്ച സംഭവം; പ്രതികൾ മാളിനകത്ത്​ പ്രവേശിച്ചത്​ പേര്​ കോവിഡ്​ രജിസ്റ്ററിൽ രേഖപ്പെടുത്താതെ

കൊച്ചി: നഗരത്തിലെ മാളിൽ വെച്ച്​ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾ മാളിനകത്ത്​ പ്രവേശിച്ചത്​ കോവിഡ്​ രജിസ്റ്ററിൽ പേരും ഫോൺ നമ്പറും ​േരഖപ്പെടുത്താതെ. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ പ്രതികളെ പൊലീസ്​ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ കേസ്​ അന്വേഷണം പുരോഗമിക്കുകയാണ്​.

കഴിഞ്ഞദിവസം കു​ടു​ംബത്തോടെയും മാളിലെത്തിയ നടിയോട്​ രണ്ടുയുവാക്കൾ അപമര്യാദയായി പെരുമാറിയെന്ന്​ യുവനടി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കൊച്ചിയിലെ മാളിലെത്തിയ ത​ന്‍റെ ശരീരത്തിൽ സ്​പർശിച്ചശേഷം പിന്തുടർന്നായും നടി വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്​ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന്​ കൊച്ചി സിറ്റി പൊലീസ്​ കമീഷനർ വിജയ്​ സാഖറെ കളമശേരി പൊലീസിന്​ നിർദേശം നൽകുകയായിരുന്നു. പിന്നീട്​ പൊലീസ്​ സ്വമേധയാ കേസെടുത്ത്​ അന്വേഷണവും ആരംഭിച്ചു. വനിത, യുവജന കമീഷനുകളും സംഭവത്തിൽ അടിയന്തര റിപ്പോർട്ട്​ ചെയ്​തിരുന്നു.

മാളിലെത്തി പൊലീസ് ഉദ്യോഗസ്ഥർ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളെ തിരിച്ചറി​െഞ്ഞന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കളമശ്ശേരി സി.ഐ അറിയിച്ചു. പ്രതികള്‍ മാളില്‍നിന്ന് പുറത്തേക്ക് കടക്കാന്‍ ഉപയോഗിച്ച വാഹനമടക്കം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രതികളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സമീപ പ്രദേശത്തെ മറ്റ് സി.സി ടി.വി ദൃശ്യങ്ങളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തശേഷം അമ്മയില്‍നിന്ന് പൊലീസ് പരാതി എഴുതിവാങ്ങി.

പെട്ടെന്നുണ്ടായ സംഭവത്തിെൻറ ആഘാതത്തിൽ ആ സമയം വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്ന് നടി കുറിപ്പിൽ പറയുന്നു. ''എ​െൻറ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അപ്പോൾ മനസ്സ്​ ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസ്സിലുണ്ട്. ഒരു സ്ത്രീയെന്നനിലയിൽ തന്നെ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിനുശേഷവും തെറ്റായ കണ്ണുകളുമായി അവർ സമീപിച്ചു. പണമടക്കാൻ കൗണ്ടറിൽ നിൽക്കുമ്പോൾ ശല്യവുമായി വീണ്ടുമെത്തിയപ്പോൾ അവഗണിക്കുകയും പറഞ്ഞുവിടാൻ ശ്രമിക്കുകയും ചെയ്തു.'' ഈ സമയം അമ്മ വരുന്നത് കണ്ടാണ് അവർ പിൻവാങ്ങിയതെന്ന്​ നടി ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

Tags:    
News Summary - incident of insulting actress defendants entered mall without registering their names in the covid register

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.