അഴിമതി സഹകരണ മേഖല ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി; കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന്

തിരുവനന്തപുരം: ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നതായും ഇത്തരം കാര്യങ്ങള്‍ സഹകരണ മേഖല വളരെ ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്‍പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ പരോക്ഷ വിമര്‍ശനവും മുഖ്യമന്ത്രിയു​െട ഭാഗത്തുനിന്നുണ്ടായി. സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്ഥതയുണ്ട്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറൂണ്ട്. പക്ഷെ സർക്കാർ കാര്യത്തിൽ അങ്ങനെയുണ്ടാകാൻ പാടില്ല. സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നു. സ്വർണ കള്ളകടത്ത് നടന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെട്ടത്. പിന്നെ, നടന്നതൊന്നും പറയുന്നില്ല.

ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു. പക്ഷെ അവിടെ കേന്ദ്ര ഏജൻസി എത്തി. പക്ഷെ, പ്രധാന കുറ്റാരോപിതന്നെ അവർ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങൾ ഇയാളിൽ നിന്നും ലഭിക്കണം. അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്. ഒരു ജീവനക്കാരും അനർഹമായി വായ്പയെടുക്കരുത്. ബോർഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടേയെന്ന് ജനറൽ ബോഡി പരിശോധിക്കണം.

ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാൽ പൊലിസിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നു. എന്നാൽ, കർശനമായ നടപടിഎടുത്തു.2011ൽനടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥർഅറിയാതെ ഇത് നടക്കില്ല. അതിനാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Inauguration of the 9th Cooperative Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.