പത്തനംതിട്ട: ജില്ലയിൽ സ്ഥാനാർഥികളെച്ചൊല്ലി എൽ.ഡി.എഫിലും യു.ഡി.എഫിലും പോര്. എൽ.ഡി.എഫിെൻറ റാന്നിയിലെ സ്ഥാനാർഥി കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രമോദ് നാരായണനെതിരെ കേരള കോൺഗ്രസിൽ കലാപം ശക്തമായി.
പ്രമോദിനെ മാറ്റിയിെല്ലങ്കിൽ റെബൽ സ്ഥാനാർഥിയായി ഷോബിൾ പാലയ്ക്കമണ്ണിലിനെ നിർത്തുമെന്ന് കേരള കോൺഗ്രസിലെ ഒരുവിഭാഗം ഭീഷണി ഉയർത്തുന്നു. യു.ഡി.എഫിൽ കോൺഗ്രസിെൻറ സീറ്റുകളെല്ലാം െഎ വിഭാഗത്തിന് അനുവദിക്കാനുള്ള നീക്കത്തിൽ ഡി.സി.സി പ്രസിഡൻറിെൻറ നേതൃത്വത്തിൽ എ വിഭാഗം യോഗം ചേർന്ന് പ്രതിഷേധിച്ചു.
ഐ ഗ്രൂപ്പിന് ആറന്മുള വിട്ടുകൊടുക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. തിരുവല്ലയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ കുഞ്ഞുകോശി പോളിനെ പ്രഖ്യാപിച്ചതിനെതിരെ പരസ്യപ്രതികരണവുമായി കേരള കോൺഗ്രസിലെ വിക്ടർ ടി. തോമസ് രംഗെത്തത്തി. പാർട്ടി തെന്ന വഞ്ചിെച്ചന്നും പ്രചാരണത്തിന് ഇറങ്ങിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുളയിൽ ബി.ജെ.പി സ്ഥാനാർഥിയായി ബിജു മാത്യുവിനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ബി.ജെ.പി ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ മൂന്നു മുന്നണിയും കുഴയുകയാണ്.
25 വർഷമായി സി.പി.എം കൈവശംെവക്കുന്ന സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകിയതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായതിനിടെയാണ് കേരള കോൺഗ്രസിനുള്ളിലും കലാപം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.