നെല്ലിയാമ്പതി സീതാർകുണ്ടിൽ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു

നെല്ലിയാമ്പതി: നെല്ലിയാമ്പതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണ് 3500 അടി താഴേയ്ക്ക് വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ഒപ്പം പഠിച്ച നാലു സുഹൃത്തുക്കളുമായാണ് രണ്ടു ബൈക്കുകളിലായി ഞായാറാഴ്ച ഇവർ നെല്ലിയാമ്പതി കാണാനെത്തിയത്. സീതാര്‍കുണ്ട് വ്യൂപോയിന്‍റില്‍ നിന്ന് നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും താഴേയ്ക്ക് വീണത്.

ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയില്‍ തന്നെ തെരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സും, പൊലീസും, വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്‍കുണ്ടിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് തിരച്ചില്‍ നടത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.