ജി. രാജേഷ് കുമാറി​െൻറ സ്മരണ: ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മാധ്യമംദിന പത്രത്തിലെ സീനിയർ റിപ്പോർട്ടറായിരുന്ന ജി. രാജേഷ് കുമാറിന്റെ സ്മരണയില്‍ ഫ്രൈജ സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചലച്ചിത്രമേഖലയിലെ ഗവേഷണ സ്വഭാവമുള്ള 160 പേജില്‍ കുറയാത്ത ഗ്രന്ഥം തയ്യാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ് നൽകുന്നത്. ‘സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസ്-, അനിവാര്യതയും അധികവായനയും’ ‌എന്നതാണ് പ്രമേയം.

അപേക്ഷകര്‍ ഈ വിഷയത്തില്‍ പുസ്തകരചനയ്ക്കുള്ള സര്‍വ്വതല സ്പര്‍ശിയായ സമീപന രേഖ തയ്യാറാക്കി (കുറഞ്ഞത് രണ്ടായിരം വാക്ക്) മെയ് ഒന്നിന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയക്കണം. ചലച്ചിത്രമേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന സമിതി എൻട്രികൾ പരിശോധിച്ച് തീരുമാനമെടുക്കും. രചനയുടെ എല്ലാഘട്ടത്തിലും വിദഗ്ധസമിതിയുടെ സഹായം ലഭിക്കും. ഫെലോഷിപ് ലഭിച്ചാല്‍ നിര്‍ബന്ധമായും ആറുമാസത്തിനകം പ്രസിദ്ധീകരണയോഗ്യമായ അന്തിമപകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള പൂ‍ര്‍ണ അവകാശം ഫ്രൈജ സുഹൃദ് സംഘത്തിനായിരിക്കും.

അപേക്ഷിക്കേണ്ട വിലാസം : ടിപിതാക, അനുപമ, കുകിലിയാര്‍ ലെയ്ന്‍, ജഗതി (പിഒ), തിരുവനന്തപുരം (ജി രാജേഷ് കുമാര്‍ സ്മാരക ഫെലോഷിപ് എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തണം). കൂടുതൽ വിവരങ്ങൾക്ക്: 94467 00592, 9847231422. 

Tags:    
News Summary - In memory of G. Rajesh Kumar: Applications are invited for fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.