കണ്ണൂരിൽ പെട്രോൾ പമ്പ്​ ജീവനക്കാരന്​ നേരെ മുളകു പൊടിയെറിഞ്ഞ്​​ പണം കവർന്നു

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പെട്രോൾ പമ്പ്​ ജീവനക്കാരനെ ആക്രമിച്ച്​ പണം കവർന്നു. ബാങ്കിൽ അടക്കാനായി കൊണ്ടുപോയ എട്ട്​ ലക്ഷം രൂപയാണ്​ കവർന്നത്​. പെട്രോൾ പമ്പ്​ ജീവനക്കാരനായ സ്വരാജാണ്​ കവർച്ചക്കിരയായത്​.

ഗ്രാമീൺ ബാങ്ക്​ ശാഖയിലെത്തിയ സ്വരാജിന്​ നേരെ മുളകുപൊടിയെറിഞ്ഞാണ്​ ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേർ പണവുമായി കടന്നു കളഞ്ഞത്​. കവർച്ചക്കാർ ഇയാളെ കുത്തുകയും ചെയ്​തിട്ടുണ്ട്​. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ പൊലീസ്​.

സ്വരാജിനെ അറിയുന്നവർ തന്നെയാവും കവർച്ചക്ക്​ പിന്നിലു​ള്ളതെന്നാണ്​ പൊലീസ്​ നിഗമനം. എല്ലാ ദിവസവും പണമടക്കാനായി സ്വരാജ്​ ഗ്രാമീൺ ബാങ്കിലെത്താറുണ്ടായിരുന്നു. ഇത്​ മനസിലാക്കിയാണ്​ കവർച്ച സംഘം എത്തിയതെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​.

Tags:    
News Summary - In Kannur, a petrol pump employee was robbed of money by throwing chili powder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.