എറണാകുളം: സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കൊച്ചി മണ്ഡലത്തിൽ സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് ഇറങ്ങും. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്റെ പോസ്റ്ററുകൾ അടിച്ചത് തയാറെടുപ്പിന്റെ ഭാഗമാണെന്നും ദീപ്തി മേരി പറഞ്ഞു.
പാർട്ടിയാണ് വലുത്, എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ വിളിച്ചിരുന്നു. ഒരു മണ്ഡലത്തിൽ ജയ സാധ്യതയുള്ള കൂടുതൽ പേരുണ്ട്. പാർട്ടിയിൽനിന്ന് അവഗണനയുണ്ടായിട്ടില്ലെന്നും അവർ കൂട്ടിചേർത്തു.
അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നാണ് സ്ഥാനാർഥിത്വത്തെ കുറിച്ച് ദീപ്തി മേരി കഴിഞ്ഞ ദിവസം പറഞ്ഞത്. അത് അനുസരിച്ച് 'സർവ്വം ദീപ്തം' എന്ന പേരിൽ പോസ്റ്ററുകൾ അടിക്കുകയും ചെയ്തിരുന്നു. ദീപ്തിയെ മേരി വർഗീസിനെ പരിഗണിക്കണമെന്നായിരുന്നു കെ.സി. വേണുഗോപാൽ അടക്കമുള്ളവരുടെ നിലപാട്. എന്നാൽ, മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന് നിലപാടിൽ വി.ഡി. സതീശൻ ഉറച്ചു നിൽക്കുകയായിരുന്നു. കൊച്ചി മേയർ സ്ഥാനത്തേക്ക് ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ട ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് മിനിമോളെ സ്ഥാനാർഥിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.