തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയം ഇത്തവണ എളുപ്പത്തിൽ നടന്നെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ കോൺഗ്രസിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വൈകും, വിഷു കഴിഞ്ഞേ ഉണ്ടാവുള്ളു എന്നാണ് കരുതിയത്. അതിന്റെയൊരു പ്രശ്നമുണ്ടായി. എന്നാൽ, പണ്ടത്തെ കാലം വച്ച് നോക്കിയാൽ ഇതെന്ത് പൊട്ടിെത്തറിയെന്നാണ് ആന്റണിയുടെ ചോദ്യം. 2001-ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെയാണ് പ്രചാരണത്തിന് ഇടയിൽ മാറ്റിയത്. എന്നിട്ടും യു.ഡി.എഫ് 99 സീറ്റാണ് അന്ന് നേടിയതെന്നും ആന്റണി പറഞ്ഞു.
ഇതിനിടെ, കെ. സുധാകരനുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ച് എ.കെ. ആന്റണി. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്നാം മൂഴം തടയാൻ എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിച്ചെന്നും ആന്റണി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്നും മൂന്നാമത് ഭരണം ഉണ്ടാകരുത് എന്നും പറഞ്ഞതായി ആന്റണി പറഞ്ഞു.
കെ. സുധാകരൻ പാർട്ടി വിട്ടേക്കുമെന്ന നിർണായകഘട്ടത്തിലാണ് മുതിർന്ന നേതാവ് എ.കെ. ആന്റണി കെ. സുധാകരനുമായി സംസാരിച്ചത്. കെ. സുധാകരൻ ഉയർത്തിയ കലാപത്തെ മറികടക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതിരോധമാണ് ഒടുവിൽ തകർന്നത്. മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, ഡൽഹിയിലും കണ്ണൂരിലുമായി നടത്തിയ നാടകീയ നീക്കങ്ങളും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.