ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ കൊടും കാട്ടിലൂടെ നടന്നത് 18 കി.മി

മൂന്നാർ: ഇടുക്കിയിൽ 92 കാരനായ കിടപ്പുരോഗിയുടെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ കൊടും കാട്ടിലൂടെ നടന്നത് 18 കി.മീറ്റർ. സംസ്ഥാനത്തെ പട്ടികവർഗ പഞ്ചായത്തായി ഇടമലകുടി ആദിവാസി ഭൂരിലെ 92 കാരന്‍ ശിവലിംഗത്തിന്‍റെ വോട്ട് രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥ സംഘം വനത്തിലൂടെ യാത്ര നടത്തിയത്. മൂന്നു സ്ത്രീകളടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് മൂന്നാറില്‍ നിന്നും ഇടമലക്കുടി കോപ്പക്കാടുവരെ ജീപ്പ് മാർരമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത്. 

പിന്നീട് കോപ്പക്കാടു നിന്നും നൂറടിയിലെക്ക് ഒമ്പത് കിലോമീറ്റര്‍ കാൽനടയായി. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ ഒറ്റയാൾ പാതതയിലൂടെയ്യാരുന്നു സഞ്ചാരം. ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യജീവികൾ സ്ഥിരമായി ഇറങ്ങുന്ന മേറലയാണിത്. അതിനാൽ സ്പെഷ്യല്‍ പോളിങ് ഓഫീസർമാരായ മൂന്നു സ്ത്രീകളടങ്ങുന്ന ഒമ്പത് അംഗ സംഘം ബുധനാഴ്ച്ച രാവിലെ ഏട്ടോകാലോടെ നടന്നു തുടങ്ങി. ഇടക്കിടെ കാണുന്ന നാലോ അഞ്ചോ ആദിവാസി കുടികള്‍ മാത്രമായിരുന്നു.

അഞ്ചേകാല്‍ മണിക്കൂര്‍ നടന്നാണ് 31ാം ബൂത്തിലെ വോട്ടറായ 92 കാരന്‍ ശിവലിംഗത്തിന്‍റെ ഊരിലെത്തിയത്. വോട്ട് രേഖപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ കോപ്പകാടെത്തിയപ്പോല്‍ സമയം രാത്രി എട്ടായി.

Tags:    
News Summary - In Idukki, officials walked 18 km through dense forest to register the vote of a 92-year-old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.