പനങ്ങാട്: റോഡിലേക്ക് മറിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ പള്ളി ഇമാം മരിച്ചു. ഇതേ പോസ്റ്റിലിടിച്ച് വാഹനം മറിഞ്ഞ് ക്ഷേത്രത്തിലെ ശാന്തിക്കും പരുക്കേറ്റു. കുമ്പളം നോർത്ത് പള്ളിയിലെ ഇമാം അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ 4.30 ഓടെ കുമ്പളം പി.ഡബ്ല്യു.ഡി റോഡിൽ പ്രണവം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം.
രാവിലെ പള്ളിയിലേക്കെത്തിയ ഇമാമിന്‍റെ ബൈക്ക് റോഡിന് കുറുകെ കിടന്ന പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് വഴിയിൽ വീണ് കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെ അടുത്തുള്ള വീട്ടിലേയ്ക്ക് വൈദ്യുതി എത്തിക്കാനായി രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച പോസ്റ്റാണ് മഴയെ തുടർന്ന് മറിഞ്ഞു വീണത്.
പുലർച്ചെ ക്ഷേത്രത്തിലേക്ക് പോയ ശാന്തി കുമ്പളം കൊട്ടാരത്തിൽ സുരേഷിന്‍റെ (58) വാഹനവും പോസ്റ്റിലിടിച്ച് മറിഞ്ഞു. പരിക്കേറ്റ ഇയാളെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.