Representational Image

ആശുപത്രികളിൽ മെഡിക്കൽ വിദ്യാർഥികളുടെ അനധികൃത സേവനം വ്യാപകം; പരാതിയുമായി ഡോക്ടർമാരുടെ സംഘടന

പാലക്കാട്: സംസ്ഥാനത്ത് വ്യാപകമായി മെഡിക്കൽ വിദ്യാർഥികളും ഹൗസ് സർജൻസി ചെയ്യുന്നവരും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ​അനധികൃതമായി ജോലി നോക്കുന്നെന്ന് ഡോക്ടർമാരുടെ സംഘടനയായ ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ജി.പി.എ). വ്യാജവൈദ്യന്മാരെ കണ്ടെത്താൻ സംഘടനയുടെ ഭാരവാഹികൾ നടത്തുന്ന ജി.പി.എ ക്വാക്ക് ഹണ്ട് കാമ്പയിനിലാണ് മെഡിക്കൽ വിദ്യാർഥികൾ ആരോഗ്യസ്ഥാപനങ്ങളിൽ ജോലിനോക്കുന്നെന്ന പരാതി എത്തിയത്. തുടർന്ന് സംഘടന നേരിട്ടെത്തി ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തി പരാതികൾ സത്യമാണെന്ന് സ്ഥിരീകരിച്ചു.തുടർന്ന് അതത് പൊലീസ് സ്റ്റേഷനുകളിലും വിജിലൻസിലും പരാതിയും നൽകി.

വിഷയത്തിൽ നടപടി ഇല്ലാത്തതിനെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസം ജി പി എ ഭാരവാഹികൾ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലറെ നേരിൽ കണ്ട് ഈ പ്രവണത തടയാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.സർവകലാശാല ഭാഗത്ത് നിന്നും വേണ്ട നിർദ്ദേശങ്ങളും നടപടികളും ഉണ്ടാകുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Illegal service of medical students in hospitals is widespread; Doctors association with complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.