തിരുവനന്തപുരം: ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അനധികൃത മദ്യക്കച്ചവടത്തിനിടയില് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. വള്ളക്കടവ് കെവി പുരയിടത്തില്‍ നിമ ഹൗസില്‍ റോഷി വര്‍ഗീസിനെയാണ് (44) എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
വലിയതുറ ഭാഗത്ത് പുലർച്ചെ നടത്തിയ പരിശോധനയിലാണ് 25 ലിറ്റര്‍ വിദേശ മദ്യവുമായി ഇയാൾ അറസ്റ്റിലാകുന്നത്. മദ്യശാലകള്‍ അവധിയായതിനാല്‍ കച്ചവടത്തതിനായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവും മദ്യം വിറ്റ വകയിലുള്ള രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു. മദ്യശാലകള്‍ അടവുള്ള ദിവസങ്ങളില്‍ വന്‍ തോതില്‍ ഈ ഭാഗങ്ങളില്‍ ഇയാള്‍ മദ്യവില്‍പ്പന നടത്തിവരുന്നതായി സൂചന ലഭിച്ചതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. എല്‍. ഷിബുവിന്റെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.
വലിയതുറപള്ളിയില് അടിപിടി നടത്തിയതുമായി ബന്ധപ്പെട്ടും അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയായി കോടതി ജ്യാമ്യത്തിലിരിക്കെയാണ് പിടിയിലാക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പരിശോധനയില്‍പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്കുമാര്‍, സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, നന്ദകുമാര്‍, അക്ഷയ്സുരേഷ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.