അനധികൃത സ്വത്ത് സമ്പാദനക്കേസ്: കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമീഷണർക്കും ഭാര്യക്കും മക്കൾക്കും തടവ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമീഷണർക്കും കുടുംബത്തിനും രണ്ട് വർഷം തടവ്. മുൻ ഡെപ്യൂട്ടി കമീഷണർ പി.ആർ വിജയനും ഭാര്യക്കും മൂന്നു മക്കൾക്കുമാണ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ടര കോടി രൂപ പിഴ അടക്കണമെന്നും എറണാകുളം സി.ബി.ഐ കോടതി വിധിച്ചു.

കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറായിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ 78 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം സി.ബി.ഐ കണ്ടെത്തി.

അനധികൃതമായി സമ്പാദിച്ച സ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റി. ഇതിന് പി.ആർ വിജയൻ ഭാര്യയുമായും മക്കളുമായും ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ.

Tags:    
News Summary - Illegal asset acquisition case: Ex-Deputy Commissioner of Customs and his family jailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.