ഫാത്തിമയുടെ മരണത്തിന് കാരണം സുദർശൻ പത്​മനാഭൻ; അധ്യാപക​നെതിരെ കേസെടുക്കണമെന്ന്​ ബന്ധുക്കൾ

ചെന്നൈ: അധ്യാപക​​​​​​െൻറ മാനസിക പീഡനം മൂലം ചെന്നൈ ഐ.ഐ.ടിയിൽ കൊല്ലം സ്വദേശിനിയായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവ ത്തിൽ ​പൊലീസ്​ അസ്വഭാവിക മരണത്തിന്​ കേസെടുത്തു. ആത്​മഹത്യക്ക്​ കാരണം അധ്യാപക​​​​​​െൻറ മാനസിക പീഡനം മൂലമാണെ ന്ന്​ രേഖപ്പെടുത്തിയ കുറിപ്പ്​ പുറത്ത് വന്ന സാഹചര്യത്തിലാണ്​ നടപടി.

മരിച്ച ഫാത്തിമ ലത്തീഫി​​​​​​െൻറ ഫോണ ിൽ നിന്നും ത​​​​​​െൻറ മരണത്തിന്​ കാരണം ഐ.ഐ.ടി പ്രൊഫസറായ സുദർശൻ പത്മനാഭനാണ് എന്ന്​ വ്യക്തമാക്കുന്ന കുറിപ്പ്​ കണ്ടെത്തിയിരുന്നു. എന്നാൽ അ​ത്ത​രമൊരു ആത്മഹത്യ കുറിപ്പ്​ ലഭിച്ചില്ലെന്നായിരുന്നു പൊലീസ് നേരത്തെ​ അറിയിച്ചത്​.

നവംബർ ഒമ്പതിനാണ്​ ഒന്നാം വർഷ എം.എ ഹ്യൂമാനിറ്റീസ്​ (ഇൻറ​േഗ്രറ്റഡ്​) വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫിനെ (19) ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഹ്യുമാനിറ്റീസ്​ ആൻറ്​ സോഷ്യൽ സയൻസ്​ ഡിപ്പാർട്ട്​മ​​​​​െൻറിൽ ഫിലോസഫി അസിസ്​റ്റൻറ്​ പ്രൊഫസറായ സുദർശൻ പത്​മനാഭൻ നിരന്തരം വർഗീയ അധിക്ഷേപം നടത്തിയിരുന്നുവെന്നും അതിൽ മനംനൊന്താണ്​ ഫാത്തിമ ആത്മഹത്യ ചെയ്​തതെന്നും ബന്ധുക്കൾ ആരോപിച്ചു.

മകൾ മരിച്ച വിവരമറിഞ്ഞ്​ ചെന്നൈയിലെത്തിയ ബന്ധുക്ക​ളോട്​ ഐ.ഐ.ടി അധികൃതർ സഹകരിച്ചില്ല. ആത്​മഹത്യ കുറിപ്പുള്ള ഫോണും അലക്ഷ്യമായാണ്​ ​വെച്ചിരുന്നത്​. ഫോണിൽ കുറിച്ചുവെച്ച സന്ദേശത്തിൽ സുദർശൻ പത്​മനാഭ​​​​​​െൻറ പേര്​ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൊലീസ്​ നടപടിയെടുത്തില്ലെന്നും പിതാവ് അബ്ദുൽ ലത്തീഫ് ആരോപിച്ചു.


Tags:    
News Summary - IIT students death; Suicide note against Sudharsan Padmanabhan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.