കൊച്ചി: തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാതെ മരട് നഗരസ ഭാ പരിധിയിൽ നടന്ന നിർമാണപ്രവർത്തനങ്ങൾ പ്രദേശത്തിെൻറ പരിസ്ഥിതിയെ തകർത്തെന ്ന് ഐ.ഐ.ടി പഠന സംഘത്തിെൻറ റിപ്പോർട്ട്. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിർമാണപ്രവർത്ത നങ്ങൾക്കുനേരെ അധികൃതർ കണ്ണടച്ചു എന്ന് വ്യക്തമാക്കുന്നതാണ് ചെന്നൈ ഐ.ഐ.ടി സംഘം ത യാറാക്കിയ റിപ്പോർട്ടിലെ പരാമർശങ്ങൾ.ബഹുനില മന്ദിരങ്ങൾ കെട്ടിപ്പൊക്കാൻ കെട്ടിട നിർമാതാക്കൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇതുമൂലം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം തീരെ പരിഗണിച്ചില്ല. ഫ്ലാറ്റ് നിർമാണം പരിസ്ഥിതിക്ക് ഏൽപിച്ച കനത്ത ആഘാതം അവ പൊളിക്കുന്നതിലൂടെ ആവർത്തിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മരട് നഗരസഭയിലെ തീരദേശ നിയന്ത്രണ മേഖലയിൽ (സി.ആർ.ഇസഡ്) കെട്ടിട നിർമാണവും പൊളിക്കലും സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ചാണ് ഐ.ഐ.ടി സംഘം പഠിച്ചത്. 2002നും 2014നുമിടയിൽ മരട് നഗരസഭാ പരിധിയിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾ കണ്ടൽക്കാടുകളുടെയും കുളങ്ങളുടെയും നാശത്തിന് കാരണമായി. മലിനീകരണം ജലജീവികളുടെ ആവാസ വ്യവസ്ഥ തകർത്തു. ജലാശയങ്ങളിൽ മത്സ്യ ഉൽപാദനം ഗണ്യമായി കുറയുകയും രോഗം പരത്തുന്ന ബാക്ടീരിയകൾ വർധിക്കുകയും ചെയ്തു.
പ്രതിവർഷം 28.5 ടൺ കാർബൺ സംഭരിക്കാൻ ശേഷിയുള്ള കണ്ടൽക്കാടുകൾ ഇല്ലാതായി. രണ്ട് പതിറ്റാണ്ടിനിടെ മരടിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മേഖല മൂന്നിരട്ടിയായി വർധിച്ചതായും സസ്യജാലങ്ങൾ പകുതിയായി കുറഞ്ഞതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മരടിലെ തീരദേശ നിയന്ത്രണ മേഖലയുടെ ആകെ വിസ്തീർണം 1.72 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ചട്ടങ്ങൾ ലംഘിച്ച് നിരവധി വീടുകളും അപ്പാർട്ട്മെൻറുകളും നിർമിച്ചിട്ടുണ്ട്.
അനധികൃത നിർമാണങ്ങളും തുടർന്ന് 0.92 ചതുരശ്ര കിലോമീറ്ററിലെ കണ്ടൽക്കാടുകളുടെ നശീകരണവും മൂലം മേഖലയുടെ ജൈവവൈവിധ്യവും പ്രകൃതിദത്ത സംരക്ഷണ കവചവും ഇല്ലാതായതായും 62 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധരുമായി കൂടിയാലോചിച്ചേ ഫ്ലാറ്റുകൾ പൊളിക്കാവൂ എന്നാണ് റിപ്പോർട്ടിലെ നിർദേശം. പൊളിക്കുേമ്പാൾ ഒരു കിലോമീറ്റർ ചുറ്റളവിൽ വായു, ശബ്ദ മലിനീകരണം ഉണ്ടായേക്കാം. സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടിനും സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ ജലമലിനീകരണത്തിന് ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.