യു.എ.പി.എ. പിൻവലിക്കില്ല, കൃത്യമായ തെളിവ് ലഭിച്ചു -ഐ.ജി. അശോക് യാദവ്

കോഴിക്കോട്: കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കെതിരെ യു.എ.പി.എ. ചുമത്തിയതെന്നും പിൻവലിക്കില്ല െന്നും ഉത്തരമേഖല ഐ.ജി. അശോക് യാദവ്. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാവോവാദി സംഘടനകളുമായി യുവാക്കൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഐ.ജി. വ്യക്തമാക്കി.


വിഷയത്തിൽ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അശോക് യാദവ് എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തുന്നതിന് മുമ്പ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ ഐ.ജി. കാണുകയും ചെയ്തിരുന്നു.

യുവാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോവാദി ആശയമുള്ള ബാനറുകളും തീവ്രഇടതു ആശയങ്ങളുള്ള പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റെയ്ഡിന് സാക്ഷികളായ സി.പി.എമ്മിന്‍റെ പ്രാദേശിക നേതാക്കൾ പറയുന്നത്.

പിടിച്ചെടുത്ത ബാനർ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയ തെളിവാകാമെന്ന് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാവ് ടി. സിദ്ധീഖ് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ടി. സിദ്ധീഖ്.

Tags:    
News Summary - ig comment about uapa arrest of cpim workers in kozhikode-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT