കൊച്ചി: ഉയർന്ന ഓപ്ഷൻ നൽകാനുള്ള തീയതി മേയ് മൂന്നുവരെ നീട്ടിയതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ഹൈകോടതിയെ അറിയിച്ചു. ഓപ്ഷൻ നൽകാനുള്ള ഓൺലൈൻ ലിങ്ക് ലഭിക്കുന്നില്ലെന്ന് കാട്ടി ബി.എസ്.എൻ.എൽ ജീവനക്കാർ നൽകിയ ഹരജിയിലാണ് ഇ.പി.എഫ്.ഒയുടെ വിശദീകരണം.
ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് രാജ വിജയരാഘവൻ ഹരജി തീർപ്പാക്കി. ഓൺലൈൻ ലിങ്ക് ലഭിക്കാൻ ഇനിയും ബുദ്ധിമുട്ടുണ്ടായാൽ ഹരജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.ബി.എസ്.എൻ.എൽ കേരള സർക്കിളിൽ വിവിധ കേഡറുകളിലായി 1700ഓളം ജീവനക്കാരുള്ളതിൽ 2014ന് മുമ്പ് സർവിസിൽ ചേർന്ന് ഇപ്പോഴും തുടരുന്നവരാണ് ഹരജി നൽകിയത്.
സുപ്രീംകോടതി ഉത്തരവനുസരിച്ച് മാർച്ച് മൂന്നു വരെയാണ് സമയം അനുവദിച്ചിരുന്നതെങ്കിലും ഓൺലൈൻ ലിങ്ക് ലഭ്യമാകാത്തതിനാൽ ഓപ്ഷൻ നൽകാനാവുന്നില്ലെന്നായിരുന്നു ഹരജിക്കാർ അറിയിച്ചത്. ലിങ്ക് ലഭിച്ചു തുടങ്ങിയെങ്കിലും തിരക്ക് മൂലം ഓപ്ഷൻ നൽകാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇവർ ആശങ്ക പ്രകടിപ്പിച്ചു. തുടർന്നാണ് ആവശ്യമെങ്കിൽ വീണ്ടും സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.