രവീന്ദ്രൻ മാന്യൻ, മൂന്നല്ല മുപ്പത് തവണ നോട്ടീസ് ലഭിച്ചാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ- കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍റെ ആശുപത്രി വാസത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചോദ്യം ചെയ്യലിൽ നിന്ന് രവീന്ദ്രൻ ബോധപൂർവ്വം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറഞ്ഞു.

രവീന്ദ്രൻ സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറഞ്ഞു. രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കുമറിയാമെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിൽ ഇടതുപക്ഷത്തിന് അഭിമാനാർഹമായ നേട്ടമുണ്ടാകും. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വർദ്ധിക്കുമെന്നും ബി.ജെ.പി അഭിമാന പോരാട്ടം നൽകിയ വെങ്ങാനൂർ പോലും സിപിഎം നേടുമെന്നും കടകംപള്ളി പറഞ്ഞു. പല യു.ഡി.എഫ് കേന്ദ്രങ്ങളിലും അവരുടെ വോട്ട് ചെയ്തിട്ടില്ലെന്നും 20ലധികം വാർഡുകളിൽ ബി.ജെ.പി - കോൺഗ്രസ് ധാരണയുണ്ടായിരുന്നുവെന്നും കടകംപള്ളി ആരോപിച്ചു. കഴക്കൂട്ടത്തുള്ള വാർഡുകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങൾ എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും കടകംപള്ളി പറഞ്ഞു. 

Tags:    
News Summary - If you are sick, you have to be treated- Kadakampally Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.