കെ.വി തോമസിനെതിരെ നടപടി എടുത്തില്ലെങ്കിൽ അത് തരൂരിനോടുള്ള നീതികേട് -കെ. മുരളീധരൻ

കോഴിക്കോട്: സി.പി.എം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കിൽ അത് ശശി തരൂരിനോടുള്ള നീതികേടാണെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് തീരുമാനം തരൂർ അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയുമാണ് ചെയ്തത്. പിണറായി വിജയനെ പുകഴ്ത്തിയ തോമസിന്‍റെ നടപടി ന്യായീകരിക്കാനാവില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

മാർക്സിസ്റ്റുകാർ പോലും ഏകാധിപതിയായി കാണുന്ന പിണറായി കെ.വി തോമസ് വാനോളം പുകഴ്ത്തി. ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നു. അത് ഗുരുതര അച്ചടക്കലംഘനമാണ്. അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകണമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - If no action is taken against KV Thomas, it will be an injustice to Tharoor. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.