തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കായംകുളത്തെ യുവനേതാവിനെതിരെ കർശന നടപടി -സി.പി.എം

ആ​ല​പ്പു​ഴ: തെ​റ്റ്​ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ കാ​യം​കു​ള​ത്തെ യു​വ​നേ​താ​വി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ബി. ച​​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഭാ​ര്യ​യെ മ​ർ​ദി​ച്ച കേ​സി​ല​ട​ക്കം ആ​രോ​പ​ണ​വി​ധേ​യ​നാ​യ കാ​യം​കു​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ മു​ൻ നേ​താ​വു​മാ​യ യു​വാ​വി​ന്‍റെ ഭാ​ര്യ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി പാ​ർ​ട്ടി​ക്ക്​ കി​ട്ടി​യി​ട്ടു​ണ്ട്. അ​തി​ൽ ഗാ​ർ​ഹി​ക​പീ​ഡ​​ന​മെ​ന്ന്​ പ​റ​യു​ന്നി​ല്ല. ഒ​ത്തു​തീ​ർ​പ്പി​ന്​ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ത്​ വി​ജ​യി​​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി പോ​കാ​നും പാ​ർ​ട്ടി ത​ട​സ്സ​മി​ല്ല. തെ​റ്റ്​ ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും.

ചെ​റി​യ​നാ​ട്​ സൗ​ത്ത്​ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്ക്​ എ​സ്.​ഡി.​പി.​ഐ ബ​ന്ധം ആ​രോ​പി​ച്ച്​ പ​രാ​തി​യും രാ​ജി​ക്ക​ത്തും കി​ട്ടി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ​വി​ധേ​യ​ന്‍റെ സ​ഹോ​ദ​ര​ൻ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​വ​ര​ട​ക്ക​മു​ള്ള​വ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും.

ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്ത്​ വ​സ്തു​ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ​ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ്​ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന്​ കാ​ണി​ച്ച്​ പ​ള്ളി​വി​കാ​രി​യു​ടെ പ​രാ​തി ജി​ല്ല സെ​ക്ര​ട്ട​റി​ക്ക്​ കി​ട്ടി​യി​ട്ടി​ല്ല. വെ​യ്​​റ്റി​ങ്​ ഷെ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ഞ്ചാ​യ​ത്തു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ മാ​ത്ര​മാ​ണ്​ ഇ​ട​പെ​ട്ട​ത്. കു​ട്ട​നാ​ട്​ കൂ​ട്ട​രാ​ജി, ല​ഹ​രി​ക്ക​ട​ത്ത്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - If has done something wrong, take action against the youth leader of Kayamkulam - C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.