തൊടുപുഴ: തെരഞ്ഞെടുപ്പാവേശം കൂട്ടി ഇടുക്കിയിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞുതുടങ്ങി. ചൊവ്വാഴ്ച സി.പി.ഐ പീരുമേട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് എം ബുധനാഴ്ച പ്രഖ്യാപിക്കും.
മൂന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വം തുടരുന്നത്. തൊടുപുഴയില്‍ പി.ജെ. ജോസഫാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമായ കെ.ഐ. ആൻണിയാകും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ഥിയാകുക.
ഇതിനകം ആൻറണി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ ഇടതു സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോർജാകും ഇവിടെ എതിരാളി. മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എതിര്സ്ഥാനാര്ഥിയാരെന്ന് തീരുമാനമായിട്ടില്ല.
സേനാപതി വേണുവിെൻറ പേരാണ് സാധ്യതപട്ടികയിൽ ഒന്നാമത്. എന്‍.ഡി.എയില്‍നിന്ന് ബി.ഡി.ജെ.എസ് ആയിരിക്കും മണ്ഡലത്തിൽ മത്സരിക്കുക. വാഴൂര്‍ സോമെൻറ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടെ പീരുമേട്ടിലും ചിത്രം തെളിയുകയാണ്. എതിര്‍സ്ഥാനാര്‍ഥിയായി സിറിയക് തോമസോ റോയ് കെ. പൗലോസോ എത്തും.
എല്‍.ഡി.എഫിനുവേണ്ടി പുതുമുഖമായിരിക്കും ദേവികുളത്ത് മത്സരിക്കാനിറങ്ങുക. എ. രാജ, ആര്. ഈശ്വര്‍ എന്നിവരുടെ പേരുകളാണ് ജില്ല കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറും മുന്‍ ജില്ല പഞ്ചായത്ത് അംഗവുമായ ഡി. കുമാര്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് രാജാറാം, എസ്. രാജ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.