ഇടുക്കിയിലെ ജലനിരപ്പ്​ വീണ്ടും കുറഞ്ഞു; 2400.18 അടി

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്​ വീണ്ടും കുറഞ്ഞു. പുതിയ കണക്ക്​ പ്രകാരം 2400.18 അടിയായാണ്​ ജലനിരപ്പ്​ കുറഞ്ഞത്​. ജലനിരപ്പ്​ നിയ​ന്ത്രിതമായാൽ മാത്രമേ ഡാം അടക്കുന്നത്​ പരിഗണിക്കു എന്ന്​​ കെ.എസ്​.ഇ.ബി വ്യക്​തമാക്കി. തുലാവർഷ മഴയും മുല്ലപ്പെരിയാറിലെ ജലനിരപ്പും പരിഗണിച്ചാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കു.

വൃഷ്​ടി പ്രദേശങ്ങളിലെ മഴ കുറഞ്ഞതിനെ തുടർന്ന്​ ഡാമി​ലേക്കുള്ള നീരൊഴുക്ക്​ കുറഞ്ഞതാണ്​ ജലനിരപ്പ്​ താഴാൻ കാരണം. നിലവിൽ 479 ക്യുമെക്​സ്​ വെള്ളമാണ്​ അണക്കെട്ടിലേക്ക്​ എത്തുന്നത്​. 750 ക്യുമെക്​സ്​ വെള്ളം പുറത്തേക്ക്​ ഒഴുക്കി വിടുകയും 116 ക്യുമെക്​സ്​ വെള്ളം വൈദ്യുതി ഉത്​പാദിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്​. നീരൊഴുക്ക്​ 120 ക്യുമെക്​സ്​ എത്തുന്നതു വരെ അണക്കെട്ട്​ തുറക്കാനാണ്​ തീരുമാനം. വയനാട്​ , ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്​ച വരെയും ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്​ച വരെയും എറണാകുളം, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​ ജില്ലകളിൽ നാളെ വരെയും റെഡ്​ അലർട്ട്​ ​പ്രഖ്യാപിച്ചിരിക്കുകയാണ്​​.

നേരത്തെ നാല് ഷട്ടറുകൾ മിനിമം അളവിൽ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നതിനായി ചരിത്രത്തിലാദ്യമായി അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. രണ്ട് ഷട്ടറുകൾ മിനിമം ലെവലിലും തുടർന്ന് ഇവയടക്കം മൂന്ന് ഷട്ടറുകൾ ഒരോ മീറ്റർ വീതവും ഉയർത്തി ജലം പുറത്തേക്കൊഴുക്കിയിട്ടും ജലനിരപ്പ് താഴാതായതോടെയാണ് അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നത്. അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. 

വെള്ളിയാഴ്​ച ജനങ്ങളെ ആശങ്കയിലാക്കി ഒരു ഘട്ടത്തിൽ ഇടുക്കി അണക്കെട്ടി​​​​​​​​​​​​​​​​​​െൻറ ജലനിരപ്പ്​ 2401.76 അടിയിലേക്ക്​ എത്തിയിരുന്നു. എന്നാൽ, രാത്രിയോടെ വൃഷ്​ടിപ്രദേശങ്ങളിലെ മഴ കുറഞ്ഞത്​ ജലനിരപ്പ്​ കുറയുന്നതിന്​ കാരണമായി.

അതേസമയം, മൂഴിയാർ ഡാമി​​​​​​​​​​​​​​െൻറ രണ്ടു ഷട്ടർറുകൾ തുറന്നു. ജലനിരപ്പ്​ 192.63 മീറ്റർ ആയി നിലനിർത്താനാണ്​ ശ്രമം. നാലു ഷട്ടറുകൾ തുറന്നിരുന്ന ഇടമലയാർ ഡാമി​​​​​​​​​​​​​​െൻറ  മൂന്ന് ഷട്ടർ രാവിലെ അടച്ചു. നിലവിൽ ഒരു ഷട്ടർമാത്രമാണ്​ തുറന്നിരിക്കുന്നത്​. രണ്ടാം നമ്പർ ഷട്ടർ ഒരു​േ മീറ്ററാണ്​ ഉയർത്തിയത്​. ജലനിരപ്പ്  168.95 മീറ്റർ ആണ്. ഭൂതത്താൻകെട്ട് ഡാമി​​​​​​​​​​​​​​െൻറ ഇപ്പോഴത്തെ ജലനിരപ്പ് 29.70 മീറ്ററുമാണ്​. കക്കിഡാമി​ൽ നിന്ന്​ തുറന്നു വിടുന്ന വെള്ളത്തി​​​​​​​​​​െൻറ അളവ്​ കുറച്ചു. ഷട്ടറുകൾ ഉയർത്തിയത്​ അരയടിയായി കുറച്ചുകൊണ്ടാണ്​ വെള്ളത്തി​​​​​​​​​​െൻറ അളവ്​ നിയന്ത്രിച്ചത്​. ജലനിരപ്പ്​ കുറഞ്ഞതിനെ തുടർന്ന്​ പമ്പ ഡാമി​​​​​​​​​​െൻറ ഷട്ടറുകളും അടച്ചു.  


 

Tags:    
News Summary - Idukki shutter closing-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.