പി.ടി. തോമസിന്‍റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കംചെയ്യുന്നതിന് മാർഗനിർദേശങ്ങളുമായി രൂപത

തൊടുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിന്‍റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കംചെയ്യും. ഇതിനായി ഇടുക്കി രൂപത മാർഗനിർദേശങ്ങൾ നൽകി.

പ്രധാനമായും മൂന്ന് നിര്‍ദേശമാണ് ഇടുക്കി രൂപത മുന്നോട്ടുവെച്ചത്. ദേവാലയത്തിന്‍റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം. സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങില്‍ പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത ഉണ്ടായിരിക്കണം. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം എന്നീ നിർദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യവികാരി ജനറൽ നൽകിയത്.

പി.ടി. തോമസിന്‍റെ ചിതാഭസ്മത്തിൽ ഒരുഭാഗമാണ് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം സ്വദേശമായ ഇടുക്കിയിലെ ഉപ്പുതോട്ടിൽ കൊണ്ടുവന്ന് അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നത്. രാവിലെ ഏഴിന് പാലാരിവട്ടത്തെ വീട്ടിൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി. സചീന്ദ്രൻ കുടുംബാംഗങ്ങളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി.

സ്മൃതിയാത്രയായി തുറന്ന വാഹനത്തിലാണ് ചിതാഭസ്മം കൊണ്ടുപോവുക. പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം. വൈകീട്ട് നാലോടെയാണ് ഉപ്പുതോട്ടിലെത്തുക. ഉപ്പുതോട് സെന്‍റ് തോമസ് പള്ളിയുടെ മുറ്റത്ത് തയാറാക്കിയ പന്തലിലും പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാം.

Tags:    
News Summary - idukki roopatha guidelines for cremation of pt thomas ashe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.