representative image
Posted On
date_range Updated On
date_range ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടിയതായി സംശയം; കോട്ടയം കൂട്ടിക്കലിൽ ശക്തമായ മഴ
ഇടുക്കി: ജില്ലയിലെ പീരുമേട് താലൂക്കിലെ കൊക്കയാർ പഞ്ചായത്തിലെ താഴത്തങ്ങാടി ഭാഗത്ത് ഞായറാഴ്ച്ച വൈകീട്ടുണ്ടായ ശക്തമായ മഴയിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. മേഖലയിൽ മൂന്ന് കുടുംബങ്ങൾ ഒറ്റപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചതായി കൊക്കയാർ വില്ലേജ് ഓഫിസർ അറിയിച്ചു.
കോട്ടയം കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴയുണ്ട്. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതായി റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്. അതേസമയം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.