ഇടുക്കി ഡാമിന് സമീപം പാറ വീണ സംഭവം; ഉന്നതസംഘം സന്ദര്‍ശിച്ചു

ചെറുതോണി: ശനിയാഴ്ച ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന കുറവന്‍മലയില്‍നിന്ന് കൂറ്റന്‍പാറ അടര്‍ന്നുവീണ സ്ഥലം വൈദ്യുതി ബോര്‍ഡിലെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. സംഘത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥനത്തില്‍ ഭൗമശാസ്ത്ര വകുപ്പിലെ വിദഗ്ധര്‍ വിശദപഠനം നടത്തും.

വൈദ്യുതി ബോര്‍ഡിലെ ജനറേഷന്‍ വിഭാഗം ഡയറക്ടര്‍ എസ്. രാജീവ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഒ. ബാബുരാജ്, ഇടുക്കി ഡാമിന്‍െറ സുരക്ഷാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ അലോഷി പോള്‍, എക്സി. എന്‍ജിനീയര്‍ ജോജി എന്നിവരടങ്ങുന്ന സംഘമാണ് ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ചത്.  ഭൗമശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ശനിയാഴ്ചതന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു.  

Tags:    
News Summary - IDUKKI DAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.