ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന കുറവന്‍മലയില്‍നിന്ന്  പാറ അടര്‍ന്നുവീണു

ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന കുറവന്‍മലയില്‍നിന്ന് കൂറ്റന്‍പാറ അടര്‍ന്നുവീണു. ശനിയാഴ്ച രാവിലെ 11നാണ് വലിയ ശബ്ദത്തോടെ പാറ ഡാമിന്‍െറ ഭിത്തിയില്‍ ഉരസി താഴേക്ക് പതിച്ചത്. ആര്‍ച്ച് ഡാമിന്‍െറ താഴെയുള്ള ഗോവണിക്കും ഗാലറിയിലേക്ക് കയറിപ്പോകുന്ന കോണ്‍ക്രീറ്റ് നടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
പാറ വീണ സമയത്ത് ഡാമിന്‍െറ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. ആര്‍ച്ച് ഡാമിന്‍െറ മുകള്‍ ഭാഗത്തുനിന്ന് 150 അടി താഴ്ചയിലേക്കാണ് പാറ പതിച്ചത്. വിവരമറിഞ്ഞത്തെിയ ഗവേഷണ വിഭാഗം വിശദപരിശോധന നടത്തി. ഡാമിന്‍െറ നിര്‍മാണ കാലം മുതല്‍ മുകള്‍ ഭാഗത്തുണ്ടായിരുന്ന അടുക്കുപാറകളില്‍ ഒന്നാണ് താഴേക്ക് പതിച്ചതെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് അടുക്കുപാറകള്‍ അകന്നുമാറി താഴേക്ക് പതിക്കാന്‍ കാരണമെന്ന് വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നും 2010 ആഗസ്റ്റ് 18നും ഇവിടെ പാറ അടര്‍ന്നുവീണിരുന്നു. ഉച്ചയോടെ സ്ഥലത്തത്തെിയ ജിയോളജി വിഭാഗം വിശദപരിശോധന നടത്തി ഡാമിനെ ഇത് ഒരുവിധത്തിലും ബാധിക്കില്ളെന്ന് അറിയിച്ചു. ഇടുക്കി ഡാമിനു ചലനവ്യതിയാനം ഉണ്ടായിട്ടുണ്ടെന്ന് നേരത്തേ പഠനം നടത്തിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡാം കമീഷന്‍ ചെയ്തതിനുശേഷം ആറാം തവണയാണ് ഇവിടെ പാറ അടര്‍ന്ന് വീഴുന്നത്. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണി പാറ അടര്‍ന്നുവീണ സ്ഥലം സന്ദര്‍ശിച്ചു.
 

Tags:    
News Summary - idukki dam damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.