രാജകുമാരി: ചിന്നക്കനാൽ തച്ചങ്കരി എസ്റ്റേറ്റിെൻറ സമീപത്ത് കാട്ടാനയെ െചരിഞ്ഞ നിലയിൽ കണ്ടെത്തി. 20 വയസ്സിലധികം പ്രായമുള്ള പിടിയാനയുടെ ജഡം വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് തച്ചങ്കരി എസ്റ്റേറ്റിലെ വൈദ്യുതി വേലിക്ക് സമീപം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതാണോ മരണകാരണമെന്ന് വ്യക്തമല്ല.
വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വനംവകുപ്പിനു റിപ്പോർട്ട് ഉടൻ കൈമാറും. ശരീരം ക്ഷീണിച്ച പിടിയാന മറ്റെന്തെങ്കിലും അസുഖം ബാധിച്ചോ അെല്ലങ്കിൽ പ്ലാസ്റ്റിക്, വിഷം എന്നിവ ഉള്ളിൽെചന്നാണോ മരിച്ചതെന്നും സംശയമുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂ. ഏതാനും ദിവസം മുമ്പ് തമിഴ്നാട്ടിൽനിന്നെത്തിച്ച കുങ്കിയാനകൾ ഭയപ്പെടുത്തി കാട്ടിലേക്ക് തുരത്തിയ അഞ്ചംഗ കാട്ടാനക്കൂട്ടത്തിൽപെട്ട ആനയാണിതെന്ന് നാട്ടുകാർ പറയുന്നു. രണ്ടു ദിവസമായി ജനവാസമേഖലകളിൽ ചുറ്റിത്തിരിയുന്ന ഇൗ പിടിയാന കൃഷി നശിപ്പിക്കുകയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്തിരുന്നില്ല. രണ്ടു മാസത്തിനിെട മൂന്നാർ ഡിവിഷനിൽ െചരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.