വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിനേക്കാള്‍ ഇഷ്ടം 100 തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് -ഷാഫി പറമ്പിൽ

വടകര: വര്‍ഗീയത പറഞ്ഞ് ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം 100 തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം വടകരയെ ചേര്‍ത്ത് നിര്‍ത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സി.പി.എം വർഗീയതക്കെതിരെ നാടൊരുമിക്കണമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ്-ആർ.എം.പി ജനകീയ കാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ എന്റെ പേര് ഉണ്ടാകില്ല. വര്‍ഗീയ ധ്രുവീകരണത്തിന് വടകര നിന്ന് കൊടുത്തിട്ടില്ലെന്ന് ജൂണ്‍ നാലിന് വ്യക്തമാകുമെന്നും ഷാഫി പറഞ്ഞു.

മോദിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ ആവരുത് സി.പി.എം എന്നും ഷാഫി ചൂണ്ടിക്കാട്ടി. വിഭാഗീയതയുടെ ആദ്യ സ്വരം ഉയര്‍ത്തിയത് ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് ആണ്. അവരുടെ നേതാവിനെ 'കാഫിര്‍' ആക്കി എന്നാണ് അവര്‍ ഇപ്പോഴും പറയുന്നത്.

എന്നാല്‍, എന്തുകൊണ്ടാണ് ആ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയ ആളെ പൊതുസമുഹത്തിനും നിയമത്തിനും മുന്നിൽ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് തയാറാകാത്തതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

Tags:    
News Summary - I'd rather lose 100 elections than win by saying communalism - Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.