തിരുവനന്തപുരം: സംയോജിത ശിശുവികസന പദ്ധതി (െഎ.സി.ഡി.എസ്) പ്രകാരം അംഗൻവാടികള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും ചില ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തുകളും വെട്ടിപ്പ് നടത്തുന്നതായി വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തി. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സംയോജിത ശിശുവികസന പദ്ധതി ഓഫിസുകളിലും അനുബന്ധ ഓഫിസുകളിലും ‘ഓപറേഷന് വെൽഫെയര്‍’ പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്പരിശോധനയിലാണിത്.
പഞ്ചായത്തിലെ െഎ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അവരുടെ കീഴില്‍ വരുന്ന അംഗൻവാടികള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ പദ്ധതി റിപ്പോര്‍ട്ട് പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും അംഗൻവാടി ലെവല്‍ മോണിട്ടറിങ് ആന്‍ഡ് സപ്പോര്‍ട്ടിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സാധനങ്ങള്‍ വാങ്ങി വിതരണം നടത്തുകയുമാണ് രീതി. സൂപ്പര്‍വൈസര്‍മാര്‍ തയാറാക്കുന്ന പദ്ധതി റിപ്പോര്‍ട്ടില്‍ യഥാര്‍ഥ കണക്കിനെക്കാള്‍ കൂടുതൽ തുകക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതായും ഇവ പരിശോധന കൂടാതെ കമ്മിറ്റി പാസാക്കി നല്‍കുന്നെന്നും പരാതി ഉയർന്നിരുന്നു.
വിറക്, പച്ചക്കറി തുടങ്ങിയവ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്ന് പരാതിയുണ്ടായി. തിരുവനന്തപുരം അതിയന്നൂര്‍ െഎ.സി.ഡി.എസ് ഓഫിസിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലും അനുബന്ധ അംഗൻവാടികളിലും നടത്തിയ പരിശോധനയില്‍ ഗ്രാമപഞ്ചായത്ത് ഏപ്രിലിൽ 1172 കിലോ അമൃതം പൊടി വാങ്ങിയെങ്കിലും വിതരണംചെയ്യാതെ തിരിമറി നടത്തിയതായി കണ്ടെത്തി. അംഗൻവാടികള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിവരം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ വര്‍ഷങ്ങളായി ആരും പരിശോധിക്കുന്നില്ലെന്നും കണ്ടെത്തി. അംഗൻവാടി ലെവല്‍ മോനിട്ടറിങ് ആന്‍ഡ് സപ്പോര്‍ട്ടിങ് കമ്മിറ്റി ചേരാതെ കൂടിയിരുന്നെന്ന് രേഖയുണ്ടാക്കിയതായും വിജിലന്‍സ് കണ്ടെത്തി.
പത്തനംതിട്ട കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അംഗൻവാടികള്‍ക്കായി വാങ്ങിയ സാധനങ്ങള്‍ സംബന്ധിച്ച രേഖ സൂക്ഷിച്ചിട്ടില്ല. െഎ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ ഭക്ഷ്യസാധനങ്ങള്ക്കാവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്നും ചിലയിടത്ത് സാധനങ്ങള്‍ വാങ്ങുന്നത് ക്വേട്ടഷൻ വിളിക്കാതെ ക്രമവിരുദ്ധമായാണെന്നും കണ്ടെത്തി. വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്ത്, െഎ.ജി എച്ച്. വെങ്കിടേഷ്, ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.