ഹാദിയയോട് മാപ്പ് ​​ അഭ്യർഥിച്ച് സി.പി. സുഗതൻ

തിരുവനന്തപുരം: ഹാദിയക്കെതിരായ പരാമർശങ്ങളിൽ മാപ്പ് പറയുന്നതായി ഹിന്ദു പാർലമ​​​െൻറ് നേതാവ് സി.പി സുഗതൻ. പരാമർശത്തിൽ ആ പെൺകുട്ടിക്കുണ്ടായ വേദനയിൽ മാപ്പ് പറയുന്നതായി സുഗതൻ മീഡിയവൺ ചാനലിലെ ചർച്ചക്കിടെ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ത​​​​െൻറ മുൻ നിലപാടിൽ തെറ്റു പറ്റിയെന്ന്​ സി.പി. സുഗതൻ പറഞ്ഞു. താൻ മുൻ നിലപാടി​​​​െൻറ ഭാഗമായിരുന്നു. തനിക്ക്​ ഇനി പുതിയ നിലപാ​ടാണെന്നും സുഗതൻ പറഞ്ഞു. തിരുവനന്തപുരത്ത്​ ചേർന്ന വനിതാമതിൽ സംഘാടന സമിതി യോഗത്തിലാണ്​​ സുഗതൻ ഈ നിലപാട്​ വ്യക്തമാക്കിയത്​​.

മുമ്പ്​ സ്വീകരിച്ച നിലപാടുകളെല്ലാം ഇതോടെ അവസാനിച്ചു. ശബരിമലയിൽ സ്​ത്രീകളെത്തിയാൽ തടയില്ല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി പറഞ്ഞതെന്താണോ അതാണ്​ ത​​​​െൻറ​ നിലപാ​ട്​.

നവോത്ഥാന സമ്മേളനവുമായി മുമ്പോട്ടു പോകും. അതി​​​​െൻറ ആശയങ്ങളുമായി ചെയർമാനും കൺവീനറും നിർദ്ദേശിക്കുന്നതനുസരിച്ച്​ ഹിന്ദു പാർലമ​​​െൻറ്​ പ്രവർത്തിക്കുമെന്നും സി.പി. സുഗതൻ പറഞ്ഞു.

Tags:    
News Summary - Iam mistaken; will not block women when they come to sabarimala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.