തിരുവനന്തപുരം: തെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പേടിക്കേണ്ടതില്ലെന്നും പാമ്പു പിടുത്തക്കാരൻ വാ വ സുരേഷ്. അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും. എം.ഡി.ഐ.സി.യുവിൽ ആയത ുകൊണ്ടാണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതിരുന്നത്. സമൂഹ മാധ്യമങ്ങളിൽ തെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനാലാണ് ഇപ്പോൾ പോസ്റ്റിടുന്നതെന്നും വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
പത്തനാപുരത്തിനടുത്തു വെച്ച് അണലിയെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാവ സുരേഷിെൻറ ഫേസ്ബുക്ക് പോസ്റ്റ്:
നമസ്കാരം...
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്ത് അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാപരമായി എം.ഡി.ഐ.സി.യുവിൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും. എം.ഡി.ഐ.സി.യുവിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്.
വാർഡിലേക്ക് വന്നതിനു ശേഷം എെൻറ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ അപ്ഡേറ്റ് ചെയ്യുന്നതാണ്. മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. സ്നേഹപൂർവ്വം വാവ സുരേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.