Posted On
date_range Updated On
date_range ഐ ഫോൺ വിവാദം: വിനോദിനിയെ ചോദ്യം ചെയ്യാൻ നോട്ടീസ് എന്നത് മാധ്യമസൃഷ്ടി -കോടിയേരി
കണ്ണൂർ: െഎ ഫോൺ വിവാദത്തിൽ സത്യം തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. െഎ ഫോൺ സംഭവത്തിൽ വിനോദിനിയെ ചോദ്യം ചെയ്യാൻ ഒരന്വേഷണ ഏജൻസിയുടെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
െഎ ഫോൺ വിേനാദിനി വിലകൊടുത്ത് വാങ്ങിയതാണ്. ആരും സമ്മാനമായി നൽകിയതല്ല. ഇത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞതാണ്.
ചോദ്യം ചെയ്യലിന് വിനോദിനിക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നോട്ടീസ് ലഭിച്ചുവെന്നത് മാധ്യമസൃഷ്ടിയാണ്. ഇതുസംബന്ധിച്ച വിവരമെന്നും തനിക്കോ കുടുംബത്തിനോ ലഭിച്ചിട്ടില്ലെന്നു അദ്ദേഹം കണ്ണൂർ പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.