Posted On
date_range Updated On
date_range മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന് അഭിപ്രായമില്ല -ടി.പി പീതാംബരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാണി സി.കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന് അഭിപ്രായമിെലന്ന് എൻ.സി.പി നേതാവ് ടി.പി പീതാംബരൻ. കാപ്പൻ പാർട്ടിയിൽ നിന്ന് രാജിവെച്ചുവെന്നും അദ്ദേഹം അറിയിച്ചു.
മാണി സി.കാപ്പേന്റത് വ്യക്തപരമായ തീരുമാനമാണ്. ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കുന്നതിൽ വിഷമമുണ്ട്. പാലായിൽ ഇടതുമുന്നണി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി.കാപ്പൻ അറിയിച്ചിട്ടുണ്ട്.
കൂടുതൽ നേതാക്കൾ തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലയിലെത്തുേമ്പാൾ കാപ്പൻ യു.ഡി.എഫിൽ ചേരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.