ശില്പി എളവള്ളി നന്ദന്
തൃശൂർ: ശബരിമലയിലെ പഴയ സ്വര്‍ണപ്പാളി എവിടെപ്പോയെന്ന് അറിയില്ലെന്ന് പുതിയ വാതില്‍ നിര്‍മിച്ച ശില്പി എളവള്ളി നന്ദന്. പഴയ സ്വര്‍ണം പൊതിഞ്ഞ വാതിലില്‍ നിന്ന് സ്വര്‍ണപ്പൂട്ട് മാത്രമാണ് എടുത്തത്. ബാക്കി സ്വര്‍ണപ്പാളി എന്ത് ചെയ്തെന്ന് തനിക്കറിയില്ല. എളവള്ളിയില്‍ വെച്ച് വാതില്‍ നിര്‍മിക്കാമെന്ന് അറിയിച്ചിട്ടും നിര്‍മാണം ബംഗളൂരുവില്‍ നടത്തണമെന്ന് നിർദേശിച്ചത് ഉണ്ണികൃഷ്ണന് പോറ്റിയാണ്. വിവാദങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന് പോറ്റി വീണ്ടും വിളിച്ചെന്നും എളവള്ളി നന്ദന് പറഞ്ഞു.
അതിൽ അസ്വാഭാവികത തോന്നിയിരുന്നു. ഇപ്പോഴത്തെ വിവാദം തുടങ്ങിയ ശേഷം രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റി ഫോണിൽ ബന്ധപ്പെട്ടു. ആദ്യ തവണ വിളിച്ചപ്പോൾ ശബരിമല സ്വർണവാതിലിന്റെ അടിയിൽ എലി കടക്കാതിരിക്കാൻ ചെമ്പിന്റെ പാളി വെച്ചിട്ടുണ്ടോയെന്നാണ് ചോദിച്ചത്. ഇല്ലെന്നും വാതിൽ വെച്ച ശേഷം അതുമായി തനിക്ക് ബന്ധമൊന്നുമില്ലല്ലോയെന്നും മറുപടി നൽകി.
ഇക്കാര്യം താൻ ചാനലിൽ പറഞ്ഞ ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും വിളിച്ചു. വാതിലിൽ മുള്ളാണി അടിച്ചിട്ടുണ്ടോയെന്ന് ചോദിക്കാനാണ് വിളിച്ചതെന്നാണ് അപ്പോൾ പറഞ്ഞത്. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും സത്യം പുറത്തുവരണമെന്നും എളവള്ളി നന്ദൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.