Posted On
date_range Updated On
date_range ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
മറയൂർ (ഇടുക്കി): ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിലായി. ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം. പത്തടിപ്പാലം സ്വദേശി സരിതയാണ്(27) മരിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രതിയായ സുരേഷ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയോടിയ സുരേഷിനെ ശേഷം നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു.
കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു സുരേഷ്. മറയൂർ നീതി സ്റ്റോറിൽ താൽകാലിക ജീവനക്കാരിയായിരുന്നു മരിച്ച സരിത. ഇരുവർക്കും അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.