ഫീസടക്കാത്തതിന് വെയിലത്ത് നിർത്തൽ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊച്ചി: ഫീസടച്ച് തീർത്തില്ലെന്ന കാരണത്താൽ രണ്ടാം ക്ലാസ് വിദ്യാർഥികളായ രണ്ടുപേരെ പരീക്ഷ എഴുതിക്കാതെ വെയിലത് ത് നിർത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് സ്വമേധയാ കേസെടുത്തു.

മാധ്യമ വാർത്തകളെത്തുടർന്നാണ് നടപടി. ആലുവ സെറ്റിൽമ​െൻറ് എച്ച്.എസ്.എസ്.എൽ.പി സ്കൂളിലാണ് സംഭവം. ജില്ല കലക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - human rights commission- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.