കാസർകോട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

കാസർകോട്: 2,800 ജലാറ്റിൻ സ്റ്റിക്കുകളും 6000 ഡിറ്റനേറ്ററുകളും അടങ്ങിയ വൻ ശേഖരം കാസർകോട്ട് പിടികൂടി. മുളിയാർ കെട്ടുകല്ല് സ്വദേശി മുസ്തഫ എന്നയാളുടെ വീട്ടിലും കാറിലുമായാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ വാഹനപരിശോധനക്കിടെയാണ് ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയത്. പിന്നീട് നടത്തിയ വിശദ പരിശോധനയിൽ മറ്റു സ്ഫോടകവസ്തുക്കളും കണ്ടെത്തുകയായിരുന്നു.

13 ബോക്സുകളിലായി സ്ഫോടക വസ്തുക്കളാണ് വീട്ടിൽനിന്നും കണ്ടെത്തിയത്. ആദൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Huge cache of explosives seized in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.