ഹൗറാ മാതൃകയിലുള്ള കേരളത്തിലെ ആദ്യ തൂക്കുപാലം പൊന്നാനിയിൽ

മലപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി തിരൂർ പടിഞ്ഞാറേക്കരയിൽ നിന്നും പൊന്നാനി വരെ നീളുന്ന ഹൗറാ മാതൃകയിലുള്ള തൂ ക്കുപാലത്തിന് കിഫ്ബി അംഗീകാരം നൽകി. 236 കോടി രൂപ ചെലവ് വരുന്ന പാലത്തിനുള്ള ഭരണാനുമതി ലഭിച്ചെങ്കിലും പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉത്തരവ് ഇറങ്ങിയിട്ടില്ല.

ഭാരതപ്പുഴ കടലിനോട് ചേരുന്ന അഴിമുഖത്തിന്‍റെ ടൂറിസം സാധ്യതകളും ഡിസൈനിങ്ങിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാൻ മൂന്ന് തവണ സ്പീക്കറുടെ ചേമ്പറിൽ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗവും ചേർന്നിരുന്നു. പാലം നിർമാണത്തിനായി ആഗോള ടെണ്ടർ വിളിക്കും. ആറ് കമ്പനികൾ ടെണ്ടറിൽ യോഗ്യത നേടിയിട്ടുണ്ട്. പെരുമാറ്റ ചട്ടം അവസാനിക്കുന്ന മുറക്ക് കൺസൽട്ടൻസി കരാർ ഒപ്പ് വെക്കും.

സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തെങ്കിലും പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Tags:    
News Summary - Howra Bridge At Ponnanu-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.