തിരുവനന്തപുരം: ആറര ലക്ഷം ഡോസ് വാക്സിൻ കൂടിയെത്തിയത് നേരിയ ആശ്വാസമായെങ്കിലും തുടർദിവസങ്ങളിലെ ക്ഷാമസൂചനകൾ വ്യക്തം. ഇൗ മാസം 24 മുതലുള്ള രജിസ്റ്റർ സാധ്യമല്ലാത്ത വിധം തലസ്ഥാന ജില്ലയിലടക്കം കോവിൻ പോർട്ടലിൽ ഷെഡ്യൂളുകൾ തന്നെ ലഭ്യമല്ല. രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കുള്ള സ്റ്റോക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ േപാർട്ടലിൽ ലഭ്യമാക്കിയെങ്കിലും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തിയാകുകയായിരുന്നെന്ന് ജില്ല ആരോഗ്യ വിഭാഗം വ്യക്തമാക്കി. മിക്ക ജില്ലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സ്റ്റോക്ക് വന്നാലുടൻ രജിസ്റ്റർ ചെയ്യാനായി വാക്സിൻ രജിസ്ട്രേഷനായി ആളുകൾ ഒാൺലൈൻ പോർട്ടലിൽ തിരക്ക് കൂട്ടുകയാണ്.
രജിസ്ട്രേഷൻ നിർബന്ധമാക്കുകയും സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കുകയും ചെയ്തതോടെ വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കാന്‍ എത്തുന്നവരും രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്തെത്തുന്നവര്‍ക്ക് ആശുപത്രി അധികൃതര്‍ ടോക്കണ്‍ നല്‍കും. അതനുസരിച്ച് കാത്തിരുന്ന് കുത്തിവെപ്പെടുത്ത് മടങ്ങാം. കഴിഞ്ഞ ദിവസമെത്തിയ അഞ്ചരലക്ഷം ഡോസിൽ തിരുവനന്തപുരം മേഖലക്ക് രണ്ടര ലക്ഷവും കൊച്ചി, കോഴിക്കോട് മേഖലകൾക്കായി ഒന്നര ലക്ഷം വീതവുമാണ് വാക്സിൻ നൽകിയത്.
വാക്സിന് കേന്ദ്രങ്ങളെ കുറിച്ച് പ്രതിദിനം അതത് ജില്ല ഭരണകൂടങ്ങള്‍ അറിയിപ്പ് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഒരു ദിവസം വാക്സിൻ നല്‍കേണ്ടവരുടെ എണ്ണവും നിജപ്പെടുത്തും. വാക്സിൻ വിതരണത്തിന് മാര്‍ഗ നിര്‍ദേശം വന്നതോടെ സംവിധാനം സുതാര്യമായെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. വെള്ളിയാഴ്ച മിക്ക ജില്ലകളിലും 50 ലേറെ വാക്സിനേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അക്ഷയകേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.