കാട്ടുപന്നിയെ കണ്ട് ഓടിയ വീട്ടമ്മ കിണറ്റിൽ വീണു; 20 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

പത്തനംതിട്ട: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണു. കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 20 മണിക്കൂറിന് ശേഷമാണ് ഇവരെ കിണറ്റിൽ കണ്ടെത്തിയത്. തുവയൂർ സ്വദേശി പ്ലാവിളയിൽ എലിസബത്ത് ബാബു (58) ആണ് കിണറ്റിൽ വീണത്. ഇവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.

പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലാണ് സംഭവം. കാട്ടുപന്നിയെ കണ്ട് എലിസബത്ത് ഭയന്നോടുകയായിരുന്നു. പന്നിയിൽ നിന്ന് രക്ഷതേടി കിണറിന് മുകളിൽ കയറിനിന്നപ്പോഴാണ് വീണത്. മറയില്ലാത്ത കിണർ പലകയിട്ട് മൂടിയിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.

എലിസബത്തിനെ കാണാതായതോടെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45ന് അടുത്ത പുരയിടത്തിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ടു. ആഴമേറിയതായിരുന്നു കിണർ. അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു. കരക്കെത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിജയിക്കാതായതോടെ ഫയർഫോഴ്സിനെ വിളിച്ചു. അടൂർ ഫയർഫോഴ്സ് എത്തിയാണ് എലിസബത്തിനെ പുറത്തെത്തിച്ചത്. 

Tags:    
News Summary - housewife fell into the well after chased by wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.