പെരിന്തൽമണ്ണ: പ്രളയത്തിൽ നഷ്ടപ്പെട്ടതും കേടുപാട് സംഭവിച്ചതുമായ വീടുകളുടെ തകർച്ച നിശ്ചയിക്കുക ശതമാനക്കണക്കിൽ. നഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് സംസ്ഥാന ഐ.ടി മിഷന് രൂപകല്പന ചെയ്ത ‘റീബില്‍ഡ് കേരള’ മൊബൈല്‍ ആപ്പിലാണ് ഇവ ശതമാനത്തിൽ കണക്കാക്കാൻ നിർദേശിക്കുന്നത്. ഇത് പ്രകാരം തകർന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായാണ് പരിഗണിക്കുക. ഭാഗികമായി തകർന്നവയെത്തന്നെ നാല് വിഭാഗമാക്കും- 15 ശതമാനം നഷ്ടം സംഭവിച്ചവ, 16 മുതൽ 30 ശതമാനം, 31 മുതൽ 50 വരെ ശതമാനം, 51 മുതൽ 75 വരെ ശതമാനം. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടം മാത്രമേ പൂര്‍ണ തകർച്ചയായി കണക്കാക്കൂ.
വീടുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുെട നഷ്ടങ്ങളുടെ വിവരശേഖരണത്തിന് തദ്ദേശസ്ഥാപനങ്ങെള ചുമതലപ്പെടുത്തി സെപ്റ്റംബർ മൂന്നിന് ഉത്തരവ് നൽകിയിരുന്നു. ഇൗ ഉത്തരവിൽ ശതമാനം കണക്കാക്കുന്നതിെൻറ മാനദണ്ഡങ്ങളും വ്യക്തമാക്കി. എന്നാൽ, പുതിയ നിർദേശത്തിലെയും സെപ്റ്റംബർ മൂന്നിലെ ഉത്തരവിലെയും മാനദണ്ഡവ്യത്യാസം തദ്ദേശസ്ഥാപനങ്ങളെ കുഴക്കുന്നുണ്ട്. മുട്ടിനൊപ്പം ഉയരത്തിൽ (അമ്പത് സെ.മീറ്റർ) വെള്ളം കയറി ചെറിയ കേടുപാട് സംഭവിച്ചതോ 10 ശതമാനത്തിൽ താഴെ മേച്ചിൽ ഒാടുകൾ നഷ്ടപ്പെടുകയോ ചെയ്താൽ 15 ശതമാനം നാശമായി കണക്കാക്കും. തറ കേടുവരുകയും പൈപ്പുകൾ തകർന്നതും 25 ശതമാനം വരെ മേച്ചിൽ ഒാടുകൾ നഷ്ടമായതുമാണ് 30 ശതമാനം നാശം.
ജനലും വാതിലും മുങ്ങുന്ന ഉയരത്തിൽ വെള്ളം കയറി ചുമരിന് ബലക്ഷയം വന്നതും മേൽക്കൂരക്ക് തകരാറ് സംഭവിക്കാതെ 50 ശതമാനം മേച്ചിൽ ഒാട് നഷ്ടപ്പെട്ടത് 30 മുതൽ 60 ശതമാനം വരെയുള്ള നഷ്ടമായി പരിഗണിക്കും. ചുമര് തകർന്നതും മേൽക്കൂര തകരാതെ ഒാടുകൾ പൂർണമായും നഷ്ടപ്പെട്ടതും 74 വരെ ശതമാനം നഷ്ടത്തിലാണ് ഉൾപ്പെടുത്തുക. മേൽക്കൂര പൂർണമായും തകർന്നാൽ മാത്രമേ 75 ശതമാനം പൂർണ തകർച്ചയായി രേഖപ്പെടുത്തൂവെന്നതാണ് ആദ്യ ഉത്തരവിലെ മാനദണ്ഡം. അതേസമയം, തർക്കം വന്നാൽ കലക്ടർക്ക് അപ്പീൽ സമർപ്പിക്കാം. തീർപ്പാക്കാൻ കലക്ടർ, തദ്ദേശ-പൊതുമരാമത്ത് വകുപ്പ്, ഹൗസിങ് ബോർഡ് എന്നിവയിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയറിൽ കുറയാത്ത രണ്ടുേപരുടെ പാനലുണ്ടാക്കി സാേങ്കതിക വിലയിരുത്തൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.