Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി; വികാരിക്കെതിരെ കേസ്
കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ച പരാതിയിൽ പുരോഹിതനെതിരെ കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തു. താമരശ്ശേരി രൂപതക്ക് കീഴിലെ മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കേസെടുത്തത്.
ചേവായൂർ നിത്യസഹായ മാതാ പള്ളിയിൽ വികാരിയായിരിക്കെ 2017 ജൂൺ 15ന് ഫാദർ മനോജ് ജേക്കബ് തന്നെ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി.
കുടുംബങ്ങൾ തമ്മിലുള്ള ബന്ധം മുതലെടുത്തുകൊണ്ടായിരുന്നു പീഡനമെന്നും വിവരം പുറത്തു പറഞ്ഞാൽ വീട്ടുകാരെ ഉൾപ്പെടെ ഇല്ലാതാക്കുമെന്ന് മനോജ് ജേക്കബ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.