Posted On
date_range Updated On
date_range ബിരിയാണിയിൽ മസാല കുറഞ്ഞതിന് ഹോട്ടൽ ഉടമയുടെ ഭാര്യക്ക് മർദനം; യുവാവ് അറസ്റ്റിൽ
പീരുമേട്: പാർസൽ വാങ്ങിയ ബിരിയാണിയിൽ മസാല കുറഞ്ഞതിെൻറ പേരിൽ ഹോട്ടൽ ഉടമയുടെ ഭാര്യയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ.
ഏലപ്പാറ സ്വദേശി മാക്സിനാണ് (32) അറസ്റ്റിലായത്. ഏലപ്പാറയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് മൂന്നംഗ സംഘം ബിരിയാണി വാങ്ങി. ഇതിൽ മസാല കുറവാെണന്ന് ആരോപിച്ച് ഹോട്ടലിൽ കയറി ബഹളംെവച്ചു.
നാട്ടുകാർ ഇടപെട്ട് ഇവരെ മടക്കി അയച്ചെങ്കിലും വീണ്ടും എത്തി സംഘർഷം സൃഷ്ടിക്കുകയും ഹോട്ടൽ ഉടമയുടെ ഭാര്യയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.