കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ
തിരുവനന്തപുരം: ഹോട്ടലുടമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മൂടിയിട്ട നിലയിലായിരുന്നു. സംഭവ ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികളെ കാണാതായതായി പൊലീസ് പറയുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാൾ സ്വദേശിയെയുമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.