മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പുതിയ പരീക്ഷണത്തിനൊരുങ്ങി കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ. സഹകരണസംഘം മാതൃകയിൽ ഹോട്ടൽ വ്യാപാര മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് പദ്ധതികൾ ഒരുക്കുന്നത്.
ലോക്ഡൗൺ മുതലെടുത്ത് വൻകിട ഓൺലൈൻ ഭക്ഷണ വിതരണകമ്പനികൾ നേടിയ മേൽക്കൈ മറികടക്കാനും തൊഴിലാളിക്ഷാമം പരിഹരിക്കാനും പ്രവാസികളെ സഹായിക്കാനുമെല്ലാം തിരക്കിട്ട ചർച്ചയിലാണ് ഹോട്ടൽ വ്യാപാരികൾ.
കേന്ദ്രീകൃത അടുക്കള
സമൂഹ അടുക്കള മാതൃകയിൽ ജില്ലകൾ തോറും മികച്ച നിലവാരത്തിലുള്ള യന്ത്രവൽകൃത ഭക്ഷണനിർമാണ യൂനിറ്റുകൾ തുടങ്ങുകയെന്നതാണ് മറ്റൊരു പദ്ധതി. ഹോട്ടലുകൾക്ക് വിവിധ വിഭവങ്ങൾക്കായി കേന്ദ്രീകൃത അടുക്കളകളെ ആശ്രയിക്കാം. അതുവഴി ചെലവു കുറക്കാനും വ്യത്യസ്ത വിഭവങ്ങൾ സ്വന്തം ഹോട്ടലുകളിൽ ലഭ്യമാക്കാനും കഴിയും.
കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഈ യൂനിറ്റുകൾ കേന്ദ്രീകരിച്ച് ശുദ്ധമായ ഭക്ഷണ നിർമാണവും വിതരണവും നടത്താൻ കഴിയുമെന്നതും പ്രത്യേകതയാണ്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന കേന്ദ്രീകൃത അടുക്കളകൾക്ക് കൂടുതൽ ശുചിത്വവും ഉറപ്പു വരുത്താനാകും.
പ്രവാസികൾക്ക് തൊഴിൽ
ജോലി നഷ്ടെപ്പട്ട പ്രവാസികൾക്ക് തൊഴിൽ നൽകാനും പദ്ധതിയുണ്ട്. മടങ്ങിവരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് മേഖല കൂടുതൽ ആധുനികവത്കരിക്കാനാണ് ശ്രമം. ജില്ല അടിസ്ഥാനത്തിൽ ഭക്ഷ്യനിർമാണം, ഭക്ഷ്യ സുരക്ഷ എന്നിവ മുൻനിർത്തി പരിശീലനം നടത്തും. വിദേശ രാജ്യങ്ങളിലേതുപോലെ മികച്ച ശുചിത്വവും യൂനിഫോം സിസ്റ്റവും നടപ്പിലാക്കി ജോലിക്ക് കൂടുതൽ സ്വീകാര്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻ കുട്ടി ഹാജി പറഞ്ഞു.
ഓൺലൈൻ വ്യാപാരം
ഓൺലൈൻ ഭക്ഷണ വിതരണേത്താട് മുഖം തിരിഞ്ഞിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഹോട്ടൽ വ്യാപാരികളും. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന തിരിച്ചറിവിലാണിവർ. ലോകോത്തര നിലവാരത്തിലുള്ള ആപ് ഇതിനായി തയാറാക്കേണ്ടതുണ്ടെന്ന് സംഘടന തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.