കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടൽ അടച്ചുപൂട്ടി ആരോഗ്യ വകുപ്പ്

മുണ്ടൂർ: പാലക്കാട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പരിശോധനക്കൊടുവിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാലക്കാട് -കോഴിക്കോട് ദേശീയപാതക്കടുത്ത് മൈലംപുള്ളിയിലെ ഗാല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 14 പേർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ ഉദ്യാഗസ്ഥരും ചേർന്നു നടത്തിയ പരിശോധനക്കൊടുവിലാണ് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകിയത്.

ഞായറാഴ്ച ഹോട്ടലിൽ നിന്ന് ഫ്രൈഡ് റൈസും കുഴിമന്തിയും മറ്റ് വിഭവങ്ങളും കഴിച്ചവരെ ശാരീരികാസ്വാസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുവരെ ഭക്ഷണത്തിന്‍റെ സാമ്പിൾ പരിശോധനക്ക് ലഭ്യമാകാത്തതിനാൽ ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ വിഭവങ്ങൾ ഏതാണെന്നും കണ്ടെത്താനായിട്ടില്ല.

 ആശുപത്രിയിൽ ചികിത്സയിലുള്ളവർ നിലവിൽ നിരീക്ഷണത്തിലാണ്. ആശുപത്രിവിട്ടവരെ വീണ്ടും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സജിത, അതുല്യ, അതിലേഷ്, കയറംകോട് സ്വദേശികളായ പ്രസീത, അഖിൽ, ആരവ്, ശ്രീജ, ആദിക്ഷേത്ര, നിവേദ്, കണ്ണൻ എന്നിവരാണ് മൈലംപുള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നാലു പേരെ മുണ്ടൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - 14 people got food poisoning ; hotel was closed by health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.