സബീന

നിവര്‍ത്തിയ കുടയുമായി യാത്ര ചെയ്യവെ സ്‌കൂട്ടറില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു

നെ​ടു​ങ്ക​ണ്ടം: സ്​​കൂ​ട്ട​റി​െൻറ പി​ൻ​സീ​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ചൂ​ടി​യ കു​ട​ക്ക് കാ​റ്റു​പി​ടി​ച്ച് താ​ഴെ വീ​ണ് ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു. സ​ന്യാ​സി​യോ​ട പു​ത്ത​ൻ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ ഷാ​ജി​യു​െ​ട ഭാ​ര്യ സ​ബീ​ന​യാ​ണ്​ (47) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​​ഴോ​ടെ സ​ന്യാ​സി​യോ​ട​ക്ക് സ​മീ​പം മാ​മ്മൂ​ട് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. തേ​ർ​ഡ് ക്യാ​മ്പ് ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്​ സ​ബീ​ന. രാ​വി​ലെ സ​ന്യാ​സി​യോ​ട​യി​ൽ​നി​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ കാ​ത്തു​നി​ന്നി​ട്ടും ബ​സ്​​ കി​ട്ടി​യി​ല്ല. ഈ ​സ​മ​യം അ​തു​വ​ഴി എ​ത്തി​യ പ​രി​ച​യ​ക്കാ​ര​നാ​യ 19കാ​ര​െൻറ സ്​​കൂ​ട്ട​റി​ന്​ കൈ ​കാ​ണി​ച്ച് ക​യ​റി പോ​കു​ക​യാ​യി​രു​െ​ന്ന​ന്ന്​ ക​മ്പം​മെ​ട്ട് പൊ​ലീ​സ്​ പ​റ​ഞ്ഞു. സ്​​കൂ​ട്ട​റി​െൻറ വേ​ഗം കൂ​ടി​യ​തോ​ടെ കു​ട​ക്ക് കാ​റ്റു​പി​ടി​ച്ച് വീ​ട്ട​മ്മ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ നാ​ട്ടു​കാ​ർ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്​​കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന തേ​ർ​ഡ് ക്യാ​മ്പ് സ്വ​ദേ​ശി സ​ത്താ​ർ സ​ലീ​മി​ന്​ (19) ലൈ​സ​ൻ​സ്​ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. സ​ബീ​ന​യു​ടെ മ​ക്ക​ള്‍: അ​ന്‍വ​ര്‍, ഷി​ബി​ന. മ​രു​മ​ക്ക​ള്‍: സു​റു​മി, അ​ഫ്‌​സ​ൽ.

Tags:    
News Summary - hospital worker dies in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.